കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു

പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം .
കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു

ചങ്ങരംകുളം: കോലിക്കരയില്‍ പാവിട്ടപ്പുറം സ്വദേശി കുത്തേറ്റ് മരിച്ചു. പാവിട്ടപ്പുറം മുക്കുന്നത്ത് അറക്കല്‍ മൊയ്തുണ്ണിയുടെ മകന്‍ മുനീബ് (26) ആണ് കുത്തേറ്റ് ദാരുണമായി മരിച്ചത്.കോലിക്കര സ്വകാര്യ സ്‌കൂളിനുസമീപം ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.

രണ്ടുസംഘം യുവാക്കള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും നടന്നിരുന്നു. ഇതിനിടയില്‍ നെഞ്ചിലും വയറ്റിലും കുത്തേറ്റ മുനീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു .

പ്രതികള്‍ക്കായി ചങ്ങരംകുളം പോലീസ് അന്വേഷണം തുടങ്ങി.മുൻവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com