കൊലപാതകങ്ങൾ ആവർത്തിക്കുന്ന കേരളം

കൊലപാതകങ്ങൾ ആവർത്തിക്കുന്ന കേരളം

കഴിഞ്ഞ കുറെ ദിവസങ്ങളിലായി തുടർച്ചയായി കൊലപാതക കഥകളാണ് കേരളം കേട്ടുകൊണ്ടിരിക്കുന്നത്. മനസാക്ഷി മരവിച്ച ഇത്തരം കൊലപാതങ്ങൾക്ക് പ്രേരണയാകുന്നത് എന്താണെന്ന് നമ്മൾ ചിന്തിക്കേണ്ടത് തന്നെയാണ്. സ്വന്തം നേട്ടത്തിനായി സുഹൃത് ബന്ധങ്ങൾക്കും കുടുംബ ബന്ധങ്ങൾക്കും ഒരു വിലയും നൽകാതെ നടത്തുന്ന ഇത്തരം കൊലപാതകങ്ങൾ എന്നയാലും മറനീക്കി പുറത്തുവരും.

മലപ്പുറം വളാഞ്ചേരിയിൽ ജോലിക്കായി പോയ സുബീറ ഫർഹാൻ എന്ന യുവതിയുട മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അതും നാല്പത് ദിവസങ്ങൾക്ക് ശേഷം. സംഭവത്തിൽ അറസ്റ്റിലായത് അയൽവാസിയായിരുന്നു. മോഷണത്തിനിടെ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ പ്രതി അൻവർ തന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ സ്വന്തം മകളെ പിതാവ് കൊലപ്പെടുത്തി പുഴയിൽ എറിഞ്ഞത്. മ​ക​ൾ വൈ​ഗ​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ നീണ്ട തിരച്ചിലുകൾക്കൊടുവിലാണ് പി​താ​വ് സ​നു മോ​ഹൻ അറസ്റ്റിലായത്. ഫ്ലാ​റ്റി​ൽ വെച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മുട്ടാർ പുഴയിലെറിഞ്ഞ സനുവും സ്വാർത്ഥ താലപര്യങ്ങൾക്കാണ് സമൂഹം വിലകൊടുക്കുന്നത് എന്നതിന് തെളിവാണ്.

കുടുംബ വഴക്കിനെ തുടർന്ന് ചേട്ടനെ അമ്മയും സഹോദരനും ചേർന്ന് തലക്ക് അടിച്ച് കൊന്ന് കുഴിച്ചുമൂടിയതും വാർത്തകളിൽ നിറഞ്ഞ കൊലപാതമായിരുന്നു. പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്നാണ്സന്ദേശം. അമ്മയും സഹോദരനും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഷാജിയുടെ സഹോദരനും ഭാര്യയും അമ്മയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഇത്തരത്തിൽ തുടർച്ചയായി കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങളും അതിനു പിന്നിലെ സംഭവങ്ങളും ഞെട്ടിക്കുന്ന വിവരങ്ങളാണ് വെളിപ്പെടുത്തുന്നത്. മനസാക്ഷി മരവിക്കുന്ന ഇത്തരം സംഭവങ്ങൾ തുടര്കഥയാകുമ്പോൾ കേരളം ചോരക്കളമാകുമെന്ന ആശങ്ക പ്രകടിപ്പിക്കേണ്ടത് തന്നെയാണ്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com