നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു;ഒൻപതു പ്രതികൾ

നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ പോലീസ് ഏഴു പേരെ പ്രതി ചേർത്തിരിന്നുവെങ്കിൽ ,സി ബി ഐ ഒൻപതു പേരെയാണ് പ്രതി ചേർത്തത് .
നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു;ഒൻപതു പ്രതികൾ

കൊച്ചി :നെടുങ്കണ്ടം കസ്റ്റഡി മരണത്തിൽ സി ബി ഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു .എറണാകുളം സി ജെ എം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത് .ഉന്നത ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ട് എന്നും കുറ്റപത്രത്തിൽ പറയുന്നു .

ഒൻപതു പോലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്താണ് കുറ്റപത്രം സമർപ്പിച്ചത് .രാജ് കുമാറിനെ ക്രൂരമായി കസ്റ്റഡിയിൽ മർദിച്ചു കൊന്നു എന്നാണ് കുറ്റപത്രത്തിൽ ഉള്ളത് .പോലീസ് ഏഴു പേരെ മാത്രമാണ് പ്രതി ചേർത്തത് .നെടുങ്കണ്ടം സ്റ്റേഷനിലെ എസ് ഐ സാബുവാണ് ഒന്നാം പ്രതി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com