ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ ആളെ പിടികൂടി

ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ് .ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും വിവരം .
ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ ആളെ  പിടികൂടി

കൊച്ചി: ഇരട്ടക്കൊലപാതകം നടത്തി ഒളിവിൽ പോയ ആളെ വടക്കേക്കര പോലീസ് പിടികൂടി. വടക്കേക്കര നീണ്ടൂർ മേക്കാട്ട് വീട്ടിൽ ജോഷി (42)യെയാണ് അറസ്റ് ചെയ്തത്. 2014 ഏപ്രിൽ മാസം മൂന്നാം തീയതി തുരുത്തിപ്പുറം മടപ്ലാതുരുത്ത് ഭാഗത്ത് വൃദ്ധ ദമ്പതികളെ കൊലപ്പടുത്തി സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത് .

ഇപ്പോൾ മലപ്പുറം പുളിക്കല്‍ ചെറുകാവ് ചെറുകുത്ത് വീട്ടിലെ താമസക്കാരൻ ആണ് ഇയാൾ .ലോഗ് പെന്‍റിംഗ് കേസിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ജില്ലാ പോലിസ് മേധാവി കെ.കാർത്തിക് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇതിന്‍റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം നടത്തുന്നതിന് ഇടയിലാണ് അറസ്റ്റ് .ജില്ലാ പോലീസ് മേധാവിയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നും വിവരം .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com