പാലക്കാട് മകനെ കഴുത്തറുത്ത് കൊന്ന സംഭവം ;ബലിയെന്ന് പ്രതികരണവുമായി അമ്മ

പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്.
പാലക്കാട് മകനെ  കഴുത്തറുത്ത് കൊന്ന സംഭവം ;ബലിയെന്ന്  പ്രതികരണവുമായി അമ്മ

പാലക്കാട് :പാലക്കാട് 6 വയസ്സുകാരനായ മകനെ കഴുത്തറുത്ത് കൊന്ന സംഭവം ദൈവത്തിനുള്ള ബലി എന്ന് അമ്മ ഷാഹിദ പ്രതികരിച്ചു . അമ്മ തന്നെയാണ് താൻ മകനെ ബലി നൽകി എന്ന് പൊലീസിനെ അറിയിച്ചത്. നഗരത്തിനടുത്ത് പൂളക്കാടാണ് സംഭവം. സംഭവത്തിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

പുലർച്ചെ നാല് മണിയോടെയാണ് പൊലീസിൻ്റെ കൺട്രോൾ റൂമിലേക്ക് താൻ മകനെ ബലി നൽകിയെന്ന് ഷാഹിദ തന്നെ വിളിച്ചറിയിക്കുന്നത്. കണ്ണാടിയിൽ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘം അപ്പോൾ തന്നെ പുളക്കാട്ടെ വീട്ടിലെത്തുകയായിരുന്നു.

മദ്രസ അധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണിയുമാണ്. പൊലീസ് കസ്റ്റഡിയിൽ എടുത്ത ഷാഹിദയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. മാനസിക പ്രശ്നങ്ങളുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com