കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും സ്വർണ്ണ മിശ്രിതം കണ്ടെത്തി

ഇതിൽ നിന്ന് 1025 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വിപണിയിൽ 49 ലക്ഷം രൂപ വില വരും.
കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും സ്വർണ്ണ മിശ്രിതം കണ്ടെത്തി

കോഴിക്കോട് :കൊണ്ടോട്ടി കരിപ്പൂരിൽ വിമാനത്തിന്റെ ശുചിമുറിയിൽ നിന്നും ഒരു യാത്രക്കാരനിൽ നിന്നുമായി 58 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ദുബായിൽ നിന്ന് രാത്രി കരിപ്പൂരിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ശുചിമുറിയിൽ നിന്നാണ് 1269 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്.

ഇതിൽ നിന്ന് 1025 ഗ്രാം സ്വർണം വേർതിരിച്ചെടുത്തു. വിപണിയിൽ 49 ലക്ഷം രൂപ വില വരും. ശുചിമുറിയിൽ സ്വർണം ഒളിപ്പിച്ച യാത്രക്കാരാനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശുചീകരണ തൊഴിലാളികളെ ഉപയോഗിച്ച് സ്വർണം പുറത്ത് കടത്താനായിരുന്നു ശ്രമമെന്ന് കരുതുന്നു.

 എയർ അറേബ്യ വിമാനത്തിൽ ഷാർജയിൽ നിന്നെത്തിയ കാസർകോട് സ്വദേശി ശരീരത്തിൽ ഒളിപ്പിച്ച 214 ഗ്രാം സ്വർണ മിശ്രിതവും കണ്ടെടുത്തു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com