ഏഴു പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് വഴിത്തിരിവിലേക്ക്

2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി
ഏഴു പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് വഴിത്തിരിവിലേക്ക്

തിരുവനന്തപുരം :കരമന കൂടത്തിൽ കുടുംബത്തിലെ ഏഴു പേര്‍ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് വഴിത്തിരിവിലേക്ക് .ഏറ്റവും അവസാനം കൊല്ലപ്പെട്ട ജയമാധവന്റെ മരണം കൊലപാതകമാണെന്ന് ഫൊറൻസിക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു .2017 ഏപ്രില്‍ 2നാണ് ജയമാധവനെ മരിച്ചനിലയിൽ കണ്ടെത്തിയത്. കേസില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തി .

തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് മരിച്ചത് .

തലയ്ക്കേറ്റ പരുക്കാണ് ജയമാധവൻ നായരുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ആന്തരാവയവങ്ങളുടെ പരിശോധനാ റിപ്പോർട്ടിലും ഉള്ളത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com