വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ

ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകനാണ് പിടിയിലായ വിനോദ്
വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ

കണ്ണൂര്‍: വിദ്യാർത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രധാന അധ്യാപകൻ പിടിയിൽ. കണ്ണൂര്‍ പാനൂരിലാണ് സംഭവം. പ്രധാന അധ്യാപകന്‍ ചെറുവാഞ്ചേരി ചീരാറ്റ സ്വദേശി വിപി വിനോദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ടെക്സ്റ്റ് ബുക്ക് വിതരണവുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ വിളിച്ചു വരുത്തി വിദ്യാര്‍ത്ഥിയുടെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈസ്റ്റ് വള്ള്യായി യുപി സ്‌കൂള്‍ പ്രധാന അധ്യാപകനാണ് പിടിയിലായ വിനോദ്. ഈ വര്‍ഷമാണ് വിനോദ് പ്രധാന അധ്യാപകനായി ചുമതലയേറ്റത്

Related Stories

Anweshanam അന്വേഷണം
www.anweshanam.com