രാജ്യത്ത് വീണ്ടും മനുഷ്യക്കടത്ത് സംഘം പിടിമുറുക്കുന്നു

മകളെ കാണാതായതോടെ ഇഷ്ടപെട്ട ആൾക്കൊപ്പം പോയെന്നാണ് വീട്ടുക്കാർ വിശ്വസിച്ചത് .പീഡിപ്പിച്ചു ഗർഭിണി ആക്കിയ ശേഷം കുട്ടിയുമായി യുവാവ് കടന്നു .അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടി .
രാജ്യത്ത് വീണ്ടും മനുഷ്യക്കടത്ത് സംഘം പിടിമുറുക്കുന്നു

റായ്‌പൂർ :രാജ്യത്ത് വീണ്ടും മനുഷ്യക്കടത്ത് സംഘം പിടിമുറുക്കുന്നു .ഛത്തീസ്ഗഡിൽ പത്തൊൻപതുകാരിയാണ് മനുഷ്യക്കടത്തിന് ഇരയായത് .ജോലി വാഗ്ദാനം ചെയ്താണ് പെൺകുട്ടിയെ കുടുക്കിയത് .

മമ്ത അഗർവാൾ എന്ന സ്ത്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് റാക്കറ്റിന് പിന്നിലെന്നാണ് ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തത് .രണ്ട് ലക്ഷം രൂപയ്ക്ക് പത്തൊമ്പതുകാരിയെ വാങ്ങിയ ഇവർ പെൺകുട്ടിയെ വിൽക്കുക ആയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട് .

കുട്ടിയെ വാങ്ങിയ ആൾ ഇവരെ പീഡിപ്പിച്ച് ഗർഭിണിയാക്കി .മധ്യപ്രദേശിലേക്ക് ആണ് പെൺകുട്ടിയെ കടത്തിയത് .യുവതിയോട് അടുപ്പം കാണിച്ച യുവാവ് ജോലി ശെരിയാക്കി താരമെന്ന പറഞ്ഞു പീഡിപ്പിക്കുക ആയിരുന്നു .ജോലി ലഭിക്കുമെന്ന് വിശ്വാസത്തിൽ മാതാപിതാക്കളോട് പോലും പറയാതെയാണ് പെൺകുട്ടി വീട് വിട്ടത് .

മകളെ കാണാതായതോടെ ഇഷ്ടപെട്ട ആൾക്കൊപ്പം പോയെന്നാണ് വീട്ടുക്കാർ വിശ്വസിച്ചത് .പീഡിപ്പിച്ചു ഗർഭിണി ആക്കിയ ശേഷം കുട്ടിയുമായി യുവാവ് കടന്നു .അന്വേഷണത്തിനൊടുവിൽ ഇയാളെ പിടികൂടി .

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com