നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി; ഒരാള്‍ അറസ്റ്റില്‍

ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്ന ശ്ര​മം
നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി; ഒരാള്‍ അറസ്റ്റില്‍

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ 20 ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടി. ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് ക​ട​ത്താ​നാ​യി​രു​ന്ന ശ്ര​മം. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വൈകീട്ട് അമരവിള ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് കുഴൽപണം കണ്ടെത്തിയത്. നാഗർകോവിൽ നിന്ന് കെഎസ്ആർടിസി ബസിൽ കേരളത്തിലേക്ക് യാത്ര ചെയ്യുകയായിരുന്ന ചാലക്കുടി ആളൂർ സ്വദേശി രാജീവിന്റെ കയ്യിൽ നിന്നാണ് പണവും രേഖകളില്ലാത്ത സ്വർണാഭരണങ്ങളും പിടികൂടിയത്.

പണവും 38 ഗ്രാം സ്വർണവും ബാഗിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com