ഇടുക്കിയിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി

കട കേന്ദ്രീകരിച്ച്‌ ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന
ഇടുക്കിയിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി

ഇടുക്കി: രാജാക്കാട് കുത്തുങ്കലില്‍ കഞ്ചാവ് കച്ചവടം നടത്തിവന്ന ദമ്പതിമാരെ പിടികൂടി. കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിന് സമീപം ചെറിയ പെട്ടിക്കട നടത്തി വന്ന ഉടുമ്പനാട്ട് വേണു വേലായുധന്‍ ഭാര്യ ഓമന എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഈ കട കേന്ദ്രീകരിച്ച്‌ ചെറുപ്പക്കാര്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നതായുള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

വില്‍പനയ്ക്കായ് കടയില്‍ സൂക്ഷിച്ചിരുന്ന 24 പൊതി കഞ്ചാവും എക്സൈസ് സംഘം കണ്ടെത്തി. ഉടുമ്പൻ ചോല എക്സൈസ് സര്‍ക്കിള്‍ സംഘവും ജില്ലാ ഇന്‍റന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദമ്പതികള്‍ പിടിയിലായത്. അതേസമയം, ഇത്തരം കേസുകളിൽ ചില്ലറ വില്പനക്കാരെ പിടികൂടിയാലും അന്വേഷണം യഥാർത്ഥ പ്രതികളിലേക്ക് എത്തുന്നില്ലെന്ന പരാതിയും വ്യാപകമാണ്.

Related Stories

Anweshanam
www.anweshanam.com