നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. സതീശൻ നായരും ഷീജയും തമ്മിൽ എന്നും വഴക്കായിരുന്നു. ഇന്നലെ വഴക്ക് ഉണ്ടായ സമയത്ത് ഷീജയുടെ താലിമാല സതീശൻ പൊട്ടിച്ചിരുന്നു.
നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു

തിരുവനന്തപുരം:നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ചു. നെടുമങ്ങാട് ശ്രീവത്സത്തിൽ സതീശൻ നായർ (60 ) ആണ് ഭാര്യ ഷീജയെ (48 ) വെട്ടി കൊലപ്പെടുത്തിയ ശേഷം ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.

ഇന്ന് രാവിലെ 10.30 ഓടെയാണ് സംഭവം. സതീശൻ നായരും ഷീജയും തമ്മിൽ എന്നും വഴക്കായിരുന്നു. ഇന്നലെ വഴക്ക് ഉണ്ടായ സമയത്ത് ഷീജയുടെ താലിമാല സതീശൻ പൊട്ടിച്ചിരുന്നു.

ഈ വിവരം ഷീജ തന്റെ വീട്ടുകാരെ അറിയിച്ചു. ഇതിന് ശേഷം ഷീജ ആത്മഹത്യക്ക് ശ്രമിച്ചുവെന്നും വിവരം. തുടർന്ന് വീട്ടുകാർ നെടുമങ്ങാട് പോലീസിൽ പരാതിപ്പെട്ടു. തുടർന്ന് ഇന്ന് രാവിലെ ഇരുവരും വഴക്ക് ഉണ്ടാകുകയും സതീശൻ ഷീജയെ വെട്ടി കൊലപ്പെടുത്തുകയും ആയിരുന്നു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com