അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു

ആലപ്പുഴ: മണ്ണഞ്ചേരിയില്‍ അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കത്തിനിടെ കുത്തേറ്റ ഗൃഹനാഥന്‍ മരിച്ചു.പ്രതിയെന്നു കരുതുന്ന 22-കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രിയാണ് സംഭവം .

ബഹളംകേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്റെ മുന്നില്‍ കിടക്കുന്ന കുഞ്ഞുമോനെയാണ് കാണാൻ കഴിഞ്ഞത് .മണ്ണഞ്ചേരി ഇന്‍സ്‌പെക്ടര്‍ രവി സന്തോഷിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com