കൊച്ചിയില്‍ വീണ്ടും 'ഹണി ട്രാപ്പ്', യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

ഒന്നര മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.
കൊച്ചിയില്‍ വീണ്ടും 'ഹണി ട്രാപ്പ്', യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി:പത്തൊന്‍പതുകാരന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി മൊബൈല്‍ ഫോണും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. ഇടപ്പള്ളി സ്വദേശിയാണ് തട്ടിപ്പിനിരയായത്. കൊല്ലം മയ്യനാട് സ്വദേശിനി റിസ്വാനയും, എറണാകുളം പോണേക്കര സ്വദേശി അല്‍ത്താഫുമാണ് ചേരാനെല്ലൂര്‍ പൊലീസിന്റെ പിടിയിലായത്.

ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ പ്രതികള്‍ ചെരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബാങ്ക് ലിങ്ക് റോഡില്‍ വാടകയ്ക്ക് താമസിക്കുകയാണ്. റിസ്വാന വാട്ട്സാപ്പ് വഴി സന്ദേശം അയച്ച്‌ അല്‍ത്താഫിന്റെ സുഹൃത്തായ പത്തൊന്‍പതുകാരനെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു.


പ്രതികള്‍ തട്ടിയെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഒന്നര മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.

No stories found.
Anweshanam അന്വേഷണം
www.anweshanam.com