കോവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ

പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം.
കോവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയിൽ

തിരുവനന്തപുരം: കോവിഡ് സെന്ററില്‍ യുവതിയുടെ നഗ്നചിത്രം പകര്‍ത്താന്‍ ശ്രമിച്ച യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നെയ്യാറ്റിന്‍കര ചെങ്കല്‍ സ്വദേശി ഷാലു(26)വാണ് പൊലീസിന്റെ പിടിയിലായത്.

പാറശ്ശാല ശ്രീകൃഷ്ണ ഫാര്‍മസി സെന്ററിലെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലാണ് സംഭവം. കുളിമുറിയിലാണ് മൊബൈല്‍ ക്യാമറ ഒളിപ്പിച്ച്‌ വച്ചിരുന്നത്. കുളിക്കുന്നതിനിടെ ക്യാമറ കണ്ട യുവതി ഇക്കാര്യം അധികൃതരെ അറിയിച്ചു. പിന്നീട് പാറശാല പൊലീസ് സ്ഥലത്തെത്തി ഷാലുവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. ഇയാളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. വീട്ടിലേക്ക് പോകാന്‍ തയ്യാറാവുന്നതിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com