ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം; 25 പവന്‍ സ്വര്‍ണം പോയി

ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്.
ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം;  25 പവന്‍ സ്വര്‍ണം പോയി

ആലപ്പുഴ :ഹരിപ്പാട് ജ്വല്ലറിയില്‍ മോഷണം. കരുവാറ്റ കടുവന്‍കുളങ്ങരയിലെ ബ്രദേഴ്‌സ് ജ്വല്ലറിയിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണം മോഷണം പോയെന്നാണ് നിഗമനം. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് മോഷണം നടന്നത്.

ജ്വല്ലറിയുടെ മുന്‍ഭാഗത്തെ ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഹരിപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com