കൗമാരക്കാരിയ്ക്ക് പീഡനം; മൂന്നംഗ സംഘം അറസ്റ്റിൽ

കൗമാരക്കാരിയ്ക്ക് പീഡനം; മൂന്നംഗ സംഘം അറസ്റ്റിൽ

സീതാപൂർ: ഉത്തർപ്രദേശിൽ കൗമാരക്കാരിയായ പെൺകുട്ടിയെ മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു. പ്രതികളെ സിതാപുർ പോലീസ് അറസ്റ്റ് ചെയ്തു. ആഗസ്റ്റ് 15,16 രാത്രി ബിസ്വാൻ സ്റ്റേഷൻ പരിധിക്കുള്ളിലാണ് സംഭവം നടന്നത്. പെൺകുട്ടിയുടെ വൈദ്യപരിശോധന നടത്തിയെന്ന് സിതാപുർ എസ്‌പി രാജീവ് ദിക്ഷിത് പറഞ്ഞു. പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com