തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ഗുണ്ടാ ആ​ക്ര​മ​ണം; മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്
തി​രു​വ​ന​ന്ത​പു​ര​ത്ത് പോ​ലീ​സി​ന് നേ​രെ ഗുണ്ടാ ആ​ക്ര​മ​ണം; മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ പോ​ലീ​സി​ന് നേ​രെ ഗുണ്ടാ ആ​ക്ര​മ​ണം. തിരുവനന്തപുരം ഗാന്ധാരിയമ്മൻ കോവിലിന് സമീപമാണ് സംഭവം നടന്നത്.

ഫോർട്ട് പൊലീസിന് നേരെയായിരുന്നു ആക്രമണമുണ്ടായത്. വീ​ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. പോ​ലീ​സ് വാ​ഹ​നം ഇ​ടി​ച്ചു​തെ​റി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു. അ​ക്ര​മി​ക​ളാ​യ മൂ​ന്ന് പേ​രേ​യും ഫോ​ര്‍​ട്ട് പോ​ലീ​സ് പി​ടി​കൂ​ടി.

ചന്ദ്രബോസ്, ജിജു, ഫിറോസ് എന്നിവരാണ് പിടിയിലായത്.

ആൽത്തറ വിനീഷ് കൊലപാതകം, രഞ്ജിത് കൊലപാതകം എന്നീ കേസുകളിലെ പ്രതികളാണ് ഇവർ.

Related Stories

Anweshanam അന്വേഷണം
www.anweshanam.com