മാസ്​ക്കിനുള്ളിലൂടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

40 ഗ്രാം സ്വര്‍ണമാണ് അടപ്പുള്ള എന്‍ 95​ മാസ്ക്കില്‍ ഒളിപ്പിച്ചത്
മാസ്​ക്കിനുള്ളിലൂടെ സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ ഒരാള്‍ പിടിയില്‍

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ മാസ്​ക്കിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. കര്‍ണാടക ഭട്ക്കല്‍ സ്വദേശി അമ്മാറില്‍ നിന്നാണ് രണ്ടുലക്ഷം രൂപ വിലവരുന്ന സ്വര്‍ണം എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സ് പിടികൂടിയത്.

40 ഗ്രാം സ്വര്‍ണമാണ് അടപ്പുള്ള എന്‍ 95​ മാസ്ക്കില്‍ ഒളിപ്പിച്ചത്. 20 ഗ്രാം വീതമുള്ള രണ്ടു സ്വര്‍ണ കട്ടികളാണ്​ കണ്ടെത്തിയത്​. യു.എ.ഇയില്‍നിന്ന്​ എത്തിയ ഇയാള്‍ കസ്​റ്റംസ് പരിശോധനയിലാണ് കുടുങ്ങിയത്​.

Related Stories

Anweshanam
www.anweshanam.com