കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 27 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചെടുത്തു
Crime

കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 27 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചെടുത്തു

ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്

News Desk

News Desk

കണ്ണൂർ: തുടർച്ചയായി രണ്ടാം ദിവസവും കണ്ണൂർ വിമാനത്താവളത്തിൽ സ്വര്‍ണവേട്ട. ദുബായിൽ നിന്ന് എത്തിയ യാത്രക്കാരനായ കാസർകോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇർഫാനിൽ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വർണം പിടികൂടിയത്. വിപണിയിൽ ഇതിന് ഏതാണ്ട് 27 ലക്ഷം ഇന്ത്യൻ രൂപ വില വരും.

ഞായറാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിൻ്റെ സ്വർണം 7 പേരിൽ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെൽറ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു.

Anweshanam
www.anweshanam.com