ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
Crime

ചാര്‍ട്ടേഡ് വിമാനത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; കരിപ്പൂരില്‍ 30 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

By News Desk

Published on :

കരിപ്പൂര്‍: ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ കരിപ്പൂരില്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശി ജിതിനെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ കസ്റ്റംസ് പിടികൂടിയത്.

റാസല്‍ഖൈമയില്‍നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ എത്തിയ ഇയാളില്‍നിന്ന് 30 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

കഴിഞ്ഞദിവസവും ചാര്‍ട്ടേഡ് വിമാനങ്ങളില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച നാല് പേരെ കരിപ്പൂരില്‍ പിടികൂടിയിരുന്നു. ഇവരില്‍നിന്ന് രണ്ട് കിലോയിലേറെ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തിലും ചാര്‍ട്ടേഡ് വിമാനത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റിലായിരുന്നു.

Anweshanam
www.anweshanam.com