കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1.18 കോടിയുടെ സ്വര്‍ണം പിടികൂടി

എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സാണ്​ കാസര്‍കോട്​ സ്വദേശി അനില്‍ കുടുലു, ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോണ്‍സണ്‍ വര്‍ഗീസ്​ (46) എന്നിവരില്‍ നിന്ന്​​ 2.66 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; 1.18 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂര്‍: കോഴിക്കോട്​ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട്​ യാത്രക്കാരില്‍ നിന്നായി 1.18 കോടി രൂപയുടെ സ്വര്‍ണം പിടികൂടി. എയര്‍ കസ്​റ്റംസ്​ ഇന്‍റലിജന്‍സാണ്​ കാസര്‍കോട്​ സ്വദേശി അനില്‍ കുടുലു, ആലപ്പുഴ ചേര്‍ത്തല സ്വദേശി ജോണ്‍സണ്‍ വര്‍ഗീസ്​ (46) എന്നിവരില്‍ നിന്ന്​​ 2.66 കിലോഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചത്​.

അനില്‍ കഴിഞ്ഞ ദിവസം രാത്രി ദുബൈയില്‍ നിന്നുള്ള ഫ്ലൈ ദുബൈ വിമാനത്തിലാണെത്തിയത്​. 1.8 കിലോഗ്രാം സ്വര്‍ണമിശ്രിതം ഹാന്‍ഡ്​​ ബാഗില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു ശ്രമം. 73.5 ലക്ഷം രൂപ വില വരുന്ന 1,509 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.

ജോണ്‍സണ്‍ ബുധനാഴ്​ച പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തിലാണെത്തിയത്​. 1.16 കിലോഗ്രാം സ്വര്‍ണം മിശ്രിതരൂപത്തിലാക്കി കടത്താനായിരുന്നു ശ്രമം. 45 ലക്ഷം രൂപ വില വരും.

No stories found.
Anweshanam അന്വേഷണം
www.anweshanam.com