ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു

ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത് ആശുപത്രി ജീവനക്കാര്‍
ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ​ക്കു ശ്ര​മി​ച്ചു

കോട്ടയം: ആറന്‍മുളയില്‍ ആംബുലന്‍സില്‍ പീഡനത്തിനിരയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് ഉച്ചയോടെ ഉണ്ടായ സംഭവം ഏറെ വൈകിയാണ് പുറത്തറിയുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ ഐസുലേഷന്‍ വാര്‍ഡില്‍ വച്ചാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്യാനായി ശ്രമിച്ചത്.

ആശുപത്രിയിലെ നഴ്‌സാണ് പെണ്‍കുട്ടി ഫാനില്‍ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടത്. വസ്ത്രങ്ങള്‍ കഴുകി ഉണക്കുന്നതിനായി പെണ്‍കുട്ടിയുടെ അമ്മ പുറത്ത് പോയിരുന്നു.

ഈ സമയത്താണ് രണ്ട് തോര്‍ത്തുകള്‍ കൂട്ടികെട്ടികൊണ്ട് പെണ്‍കുട്ടി ഫാനില്‍ സ്വയം കെട്ടിത്തൂങ്ങി ആത്മഹത്യക്ക് ശ്രമിച്ചത്. ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രി ജീവനക്കാരാണ് രക്ഷപ്പെടുത്തിയത്.

സെ​പ്റ്റം​ബ​ര്‍ അ​ഞ്ചി​നാ​ണ് ആ​റ·ു​ള​യി​ല്‍ കോ​വി​ഡ് രോ​ഗി​യാ​യ പെ​ണ്‍​കു​ട്ടി​യെ ആം​ബു​ല​ന്‍​സി​ല്‍ കൊ​ണ്ടു​പോ​ക​വെ ഡ്രൈ​വ​ര്‍ പീ​ഡി​പ്പി​ച്ച​ത്. കോ​വി​ഡ് രോ​ഗി​യാ​യ 19-കാ​രി​യെ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു പോ​കും വ​ഴി​യാ​ണ് പീ​ഡ​നം. ആ​റ​ന്‍​മു​ള​യി​ല്‍ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തെ​ത്തി​ച്ചാ​ണ് പീ​ഡി​പ്പി​ച്ച​ത്.

കേ​സി​ല്‍ കാ​യം​കു​ളം സ്വ​ദേ​ശി നൗ​ഫ​ല്‍ അ​റ​സ്റ്റി​ലാ​യി. പ്ര​തി നൗ​ഫ​ല്‍ ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​യാ​ളാ​ണ്. വ​ധ​ശ്ര​മ​ക്കേ​സി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി​യു​മാ​ണ്. പീ​ഡ​ന​ശേ​ഷം പ്ര​തി ന​ട​ത്തി​യ കു​റ്റ​സ​മ്മ​തം പെ​ണ്‍​കു​ട്ടി മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ​ത് കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​കും.

Related Stories

Anweshanam അന്വേഷണം
www.anweshanam.com