യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

വിവാഹവാഗ്ദാനം നല്‍കി ഒരുവര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തി സംവിധായകനെതിരെ യുവതി പരാതി നല്‍കി.
യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു

അഹമ്മദാബാദ്: വിവാഹവാഗ്ദാനം നല്‍കി ഒരുവര്‍ഷത്തോളം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഗുജറാത്തി സംവിധായകനെതിരെ യുവതി പരാതി നല്‍കി. ഹര്‍ദിക് സദസ്യയെന്ന ഗുജറാത്തി അസോസിയേറ്റ് സംവിധായകനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. തന്നെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് ആരോപിച്ച് ഇയാളുടെ ബന്ധുവിനെതിരേയും യുവതി മൊഴി നല്‍കിയിട്ടുണ്ട്.

ഒരുവര്‍ഷം മുമ്പ് യുവതി ഗുജറാത്തി ഫിലിം ഇന്‍ഡസ്ട്രിയില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്നു. ഈ സമയത്തായിരുന്നു ഹര്‍ദിക്ക് സദസ്യ അസോസിയേറ്റ് ആയി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാകാന്‍ യുവതിക്ക് അവസരം ലഭിച്ചത്. പിന്നീട് വിവാഹവാഗ്ദാനം നല്‍കി ഷൂട്ടിംഗ് ലോക്കേഷനുകളില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതുകൂടാതെ അമ്രേലിയിലെ ബാദല്‍ ഗ്രാമത്തില്‍ കൊണ്ടുപോയി പ്രതിയും ഇയാളുടെ ബന്ധു വിമല്‍ സദസ്യയും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തുവെന്നും പൊലീസ് പറഞ്ഞു. അന്ന് യുവതിക്ക് 17 വയസ് മാത്രമാണ് പ്രായമുണ്ടായിരുന്നത്. പോക്‌സോ നിയമപ്രകാരം പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഇന്‍സ്‌പെക്ടര്‍ ബികെ ഗമാര്‍ പറഞ്ഞു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com