നെയ്യാറ്റിൻകരയിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ചു

മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിനു വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു
നെയ്യാറ്റിൻകരയിൽ പതിനഞ്ചുകാരി തൂങ്ങിമരിച്ചു
K V N Rohit

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പതിനഞ്ചു വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കൾ പരാതി നൽകി. പെൺകുട്ടിയുടെ കാമുകനെതിരെ കേസെടുക്കണം എന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. അസ്വാഭാവിക മരണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മരിച്ച പെൺകുട്ടിയുടെ ആൺസുഹൃത്തിനു വേണ്ടി നെയ്യാറ്റിൻകര പോലീസ് അന്വേഷണം ആരംഭിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ പെൺകുട്ടിയുടെ ആൺസുഹൃത്തായ കൊടങ്ങാവിള സ്വദേശി ജോമോൻ എന്ന പതിനെട്ടുകാരൻ പെൺകുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെൺകുട്ടിക്ക് പുറമേ സഹോദരി മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു.

യുവാവുമായുള്ള വാക്കുതർക്കത്തെ തുടർന്ന് മുറിക്കുള്ളിൽ കയറി കതകടച്ച് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ സഹോദരിയും, ജോമോനും ചേർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ച് നെയ്യാറ്റിൻകരയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ജോമോൻ രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിയെ ജോമോൻ മർദ്ദിച്ചുവെന്ന് സഹോദരി പോലീസിൽ മൊഴി നൽകി. പെൺകുട്ടിയുടെ മൃതദേഹം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Related Stories

Anweshanam അന്വേഷണം
www.anweshanam.com