പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലരവയസ്സുകാരി ദിവസങ്ങളായി പട്ടിണിയിൽ

കുട്ടി ഏതാനും നാളുകളായി പട്ടിണിയിൽ ആയിരുന്നു .കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .
പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് നാലരവയസ്സുകാരി ദിവസങ്ങളായി  പട്ടിണിയിൽ

കോട്ടയം ;ക്രൂരമായി പീഡിപ്പിക്കപ്പെട്ട ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കുഞ്ഞു നാളുകളായി പട്ടിണിയിൽ ആയിരിന്നുവെന്ന് സൂചന .നാലരവയസ്സുകാരിക്ക് പത്ത് കിലോയിൽ താഴെയാണ് തൂക്കം .

കുട്ടി ഏതാനും നാളുകളായി പട്ടിണിയിൽ ആയിരുന്നു .കഴിഞ്ഞ ദിവസമാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

നിലവിൽ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി .പല സ്വകാര്യ ഇടങ്ങളിലും മുറിവും പരിക്കുമുണ്ട് .

പീഡനം മൂലമാകാം ഇതെന്ന് നിഗമനം . കുഞ്ഞിന്റെ പൊട്ടിയ കുടൽ ഭാഗം തുന്നി ചേർത്തു .മുറിവ് ഉണങ്ങുന്നതിനും പനി കുറയുന്നതിനുമുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com