തൊടുപുഴ ഇടവെട്ടിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം

ഇയാൾക്ക് എതിരെ ഐ പി സി ,പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട് .
തൊടുപുഴ ഇടവെട്ടിയിൽ ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമം

തൊടുപുഴ ;തൊടുപുഴ ഇടവെട്ടിയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ പോയ ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിലായി .ഇടവെട്ടി സ്വദേശി മുഹമ്മദ് (53 ) ആണ് അറസ്റ്റിലായത് .കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു .

കഴിഞ്ഞ ദിവസം സാധനങ്ങൾ വാങ്ങാൻ കടയിൽ പോയ ഒൻപത് വയസ്സുകാരിയോട് ഇയാൾ മോശമായി പെരുമാറി .തുടർന്ന് വീട്ടിൽ എത്തിയ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ശ്രദ്ധിച്ച വീട്ടുക്കാർ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്ത് അറിയുന്നത് .ഇയാൾക്ക് എതിരെ ഐ പി സി ,പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട് .

No stories found.
Anweshanam അന്വേഷണം
www.anweshanam.com