രവി പൂജാരിയുടെ അനുയായിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ നാല് പേർ പിടിയിൽ

ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്
രവി പൂജാരിയുടെ അനുയായിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ നാല് പേർ പിടിയിൽ

ബെംഗളൂരു: അധോലോക കുറ്റവാളി രവി പൂജാരിയുടെ അനുയായിയെ നഗരത്തില്‍ വെടിവച്ചുകൊന്ന സംഭവത്തില്‍ 4 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 2 പേരെ വെടിവച്ചാണ് പിടികൂടിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തിലെ ബാറുടമയായ മനീഷ് ഷെട്ടിയെ ബാറിന് മുന്നില്‍ വച്ച്‌ വെടിവച്ചു കൊന്നത്. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

Related Stories

Anweshanam
www.anweshanam.com