പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്: സി​പി​എം നേ​താ​വ് അൻവർ കീ​ഴ​ട​ങ്ങി
Crime

പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പ്: സി​പി​എം നേ​താ​വ് അൻവർ കീ​ഴ​ട​ങ്ങി

പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ന്‍​വ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും

News Desk

News Desk

കൊ​ച്ചി: പ്ര​ള​യ​ഫ​ണ്ട് ത​ട്ടി​പ്പു കേ​സി​ലെ മൂ​ന്നാം പ്ര​തി​യാ​യ സി​പി​എം നേ​താ​വ് കീ​ഴ​ട​ങ്ങി. തൃ​ക്കാ​ക്ക​ര ഈ​സ്റ്റ് ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​മാ​യ അ​ന്‍​വ​റാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

പ്ര​തി​യെ മൂ​വാ​റ്റു​പു​ഴ വി​ജി​ല​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​ന്‍​വ​റി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ടും. പ​ത്ത​ര​ല​ക്ഷം രൂ​പ​യാ​ണ് അ​ന്‍​വ​ര്‍ ത​ട്ടി​യെ​ടു​ത്ത​ത്.

അ​ന്‍​വ​റി​ന്‍റെ ഭാ​ര്യ കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ്. ഇ​വ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നേ​ര​ത്തേ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഭാ​ര്യ​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കാ​ന്‍ പോ​ലീ​സ് ഹ​ര്‍​ജി ന​ല്‍​കി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് പത്ത് ലക്ഷത്തി അമ്പത്തിനാലായിരം രൂപ അനധികൃതമായി തട്ടിയെടുത്ത കേസിൽ മൂന്ന് മാസത്തിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷമാണ് അൻവർ ഇന്ന് ക്രൈംബ്രാ‌ഞ്ച് ഓഫീസിൽ കീഴടങ്ങിയത്. നേരത്തെ രണ്ട് തവണ ഹൈക്കോടതി അൻവറിന്‍റെ ജാമ്യ ഹർജി തള്ളിയിരുന്നു. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാനും കോടതി ആവശ്യപ്പെട്ടു.

ഇന്ന് ഉച്ചയോടെയാണ് അൻവർ ക്രൈംബ്രാ‌ഞ്ചിൽ കീഴടങ്ങിയത്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.

Anweshanam
www.anweshanam.com