ആറ് മാസം പ്രായമുളള കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത
Crime

ആറ് മാസം പ്രായമുളള കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത

ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്.

By News Desk

Published on :

എറണാകുളം: ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് നേരെ അച്ഛന്റെ ക്രൂരത. കുട്ടിയുടെ ദേഹത്ത് പൊള്ളലേറ്റതിന്റെയും അടിച്ചതിന്റെയും പാടുകളുണ്ട്. മദ്യപിച്ച് എത്തിയ അച്ഛന്‍ കുഞ്ഞിനെ വലിച്ചെറിഞ്ഞതായി അമ്മ പൊലീസിന് മൊഴി നല്‍കി. അന്ധവിശ്വാസങ്ങളുടെ പേരിലാണ് കുട്ടിയുടെ അച്ഛനായ ആനന്ദ് കുഞ്ഞിനെ മര്‍ദ്ദിക്കുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശിശുക്ഷേമ സമിതിയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Anweshanam
www.anweshanam.com