കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് അച്ഛനു ക്രൂരമർദ്ദനം

മോട്ടോർ ഉപയോഗിച്ച് ടാങ്കിൽ വെള്ളം എടുക്കാൻ നൈനാൻ പൈപ്പ് തിരിച്ചപ്പോൾ ചോദ്യം ചെയ്തുവെന്നും അടിച്ച് പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി .
കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് അച്ഛനു  ക്രൂരമർദ്ദനം

മലപ്പുറം :കിണറ്റിൽ നിന്നും വെള്ളമെടുത്തതിന് അച്ഛനു ക്രൂരമർദ്ദനം .കേസിൽ മകനും മരുമകളും അറസ്റ്റിലായി .നിലമ്പൂർ രാമംകുത്ത് നൈനാൻ (89 ) മർദ്ദനമേറ്റ സംഭവത്തിൽ മൂത്ത മകൻ ചെറിയാൻ (65 ),ഭാര്യ സൂസമ്മ (60 ) എന്നിവരാണ് അറസ്റ്റിലായത് .ഇന്നലെ ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത് .

നൈനാനും മകനും തമ്മിൽ കുടുംബപ്രശ്നവും നിലനിന്നിരുന്നു .നൈനാൻ ചെറിയാൻ കഴിയുന്ന വീടിനു സമീപം ഒറ്റയ്ക്ക് ആണ് കഴിയുന്നത് .ഇരുവർക്കും കൂടി ഒരു കിണറാണ് ഉള്ളത് .

മോട്ടോർ ഉപയോഗിച്ച് ടാങ്കിൽ വെള്ളം എടുക്കാൻ നൈനാൻ പൈപ്പ് തിരിച്ചപ്പോൾ ചോദ്യം ചെയ്തുവെന്നും അടിച്ച് പരിക്കേൽപ്പിച്ചുവെന്നുമാണ് പരാതി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com