പണം ചോദിച്ചത് നൽകിയില്ല; മകൻ പിതാവിനെ വെട്ടി

എ​ച്ച്‌.​എം.​ടി കോ​ള​നി​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​ന്ന ഷാ​ജ​ഹാ​നാ​ണ്​ (58) പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്
പണം ചോദിച്ചത് നൽകിയില്ല; മകൻ പിതാവിനെ വെട്ടി

കൊച്ചി: ആലുവയിൽ മ​ക​ന്‍ പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പ​ണം ചോ​ദി​ച്ച​ത് ന​ല്‍​കാ​ത്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യാണ് ആ​ലു​വ കീ​ഴ്മാ​ട് ക​ല്ലി​പ്പ​റമ്പി​ല്‍ സ്വ​ദേ​ശി സഹൽ (30) ആണ് പി​താ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചത്. എ​ച്ച്‌.​എം.​ടി കോ​ള​നി​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ച്ചു വ​ന്ന ഷാ​ജ​ഹാ​നാ​ണ്​ (58) പ​രി​ക്കേ​റ്റ് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്.

പ്ര​തി സ​ഹ​ലി​നെ എ​സ്.​ഐ പ്ര​സാ​ദ്, സി.​പി.​ഒ. നൗ​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന്‌ അ​റ​സ്​​റ്റ്​ ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം. പ്ര​തിയെ കോ​ട​തി​യി​ല്‍ ഹാ​ജ​റാ​ക്കി റി​മാ​ന്‍​ഡ്​​ ചെ​യ്തു

Related Stories

Anweshanam അന്വേഷണം
www.anweshanam.com