കഞ്ചാവിന് അടിമ ആയിരുന്ന മകനെ അമ്മ കൊന്നു

പാതിവഴിയിൽ പഠനം നിർത്തിയ ഇവരുടെ മകൻ കഞ്ചാവിന് അടിമയാണ്.പണത്തിനായി പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു.
കഞ്ചാവിന് അടിമ ആയിരുന്ന മകനെ അമ്മ കൊന്നു

വിജയവാഡ :കഞ്ചാവിന് അടിമ ആയിരുന്ന മകനെ അമ്മ കൊന്നു .കഞ്ചാവിന് അടിമയാ പതിനേഴുകാരനെയാണ് 'അമ്മ കൊലപ്പെടുത്തിയത് .ആന്ധ്രാപ്രദേശ് ഗുണ്ടൂർ സ്വദേശിയായ വല്ലെപ്പ് സിദ്ധാർഥ എന്ന പതിനേഴുകാരനാണ് കൊല്ലപ്പെട്ടത്. കഞ്ചാവിന് അടിമയായ മകൻ അമ്മ സുമലതയെ ഉപദ്രവിക്കുമായിരുന്നു .

എ ടി അഗ്രഹാരത്തിൽ കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് നാടക സംഭവങ്ങൾ അരങ്ങേറിയത് .മുൻസിപ്പൽ കോർപ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ സുമലത മകനുമൊത്ത് ഒരു വാടകവീട്ടിലാണ് കഴിഞ്ഞ രണ്ട് മാസമായി താമസിക്കുന്നത്. ഭർത്താവ് മരിച്ചതിനാൽ സുമലതയ്ക്ക് മാത്രമേ വരുമാനം ഉണ്ടായിരുന്നുള്ളു .

പാതിവഴിയിൽ പഠനം നിർത്തിയ ഇവരുടെ മകൻ കഞ്ചാവിന് അടിമയാണ്.പണത്തിനായി പലപ്പോഴും അമ്മയെ ഉപദ്രവിക്കാറുണ്ടായിരുന്നു. ശനിയാഴ്ച വൈകീട്ട് അമ്മയും മകനും തമ്മിൽ തർക്കം ഉണ്ടായിരുന്നെന്നാണ് സമീപവാസികൾ പറഞ്ഞത് .അയൽക്കാർ വീട്ടിലെത്തിയപ്പോഴാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത് ,കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com