കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍
K V N Rohit
Crime

കാറിന്‍റെ ഡ്രൈവിംഗ് സീറ്റില്‍ യു​വാ​വ് മ​രി​ച്ച നി​ല​യി​ല്‍

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന

News Desk

News Desk

മലപ്പുറം: കോട്ടക്കലില്‍ നിര്‍ത്തിയിട്ട കാറിനുളളില്‍ യുവാവ് മരിച്ച നിലയില്‍. അട്ടീരി സ്വദേശി അനീസ് (40) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് കോട്ടക്കലിലെ അ​ല്‍​മാ​സ് ആ​ശു​പ​ത്രി പാ​ര്‍​ക്കിം​ഗ് ഏ​രി​യ​യി​ല്‍ നി​ര്‍​ത്തി​യി​ട്ട കാ​റി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ജീ​വ​ന​ക്കാ​ര്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈവിംഗ് സീറ്റില്‍ ചാരിയിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.

ആശുപത്രി അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

മലപ്പുറത്ത് നിന്ന് വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്ത് എത്തി. തിരൂര്‍ ഡി.വൈ.എസ്.പി സുരേഷ് ബാബുവിന്‍െ്‌റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

Anweshanam
www.anweshanam.com