സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

മൃതദേഹം രണ്ട് മാസം മുൻപ് കോളനിയിൽ നിന്ന് കാണാതായ വയോധികയുടെതെന്നാണ് പ്രാഥമിക നിഗമനം.
സാരിയിൽ പൊതിഞ്ഞ നിലയിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി

ഇടുക്കി: കട്ടപ്പനയ്ക്കടുത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി. കുരിശ്പള്ളി കുന്തളംപാറ കോളനിയിൽ നിന്നാണ് ജീർണിച്ച മൃതദേഹം കണ്ടെത്തിയത്. മൃതദേഹം രണ്ട് മാസം മുൻപ് കോളനിയിൽ നിന്ന് കാണാതായ വയോധികയുടെതെന്നാണ് പ്രാഥമിക നിഗമനം. സാരിയിൽ പൊതിഞ്ഞ മൃതദേഹം പറമ്പിൽ പാതി കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.

മൃതദേഹം മണ്ണിട്ട് മൂടാൻ ശ്രമിച്ചെങ്കിലും ഇത് വിജയിക്കാതെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്ഥലത്ത് പരിശോധന തുടരുകയാണ്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com