തി​രു​വ​ല്ല​യി​ല്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മായിഅമ്മയെ മരുമകള്‍ കു​ത്തി​ക്കൊ​ന്നു

സംഭവത്തെ തുടര്‍ന്ന് മരുമകള്‍ ലിന്‍സിയെ പൊലീസ് അറസ്റ്റ് ചെയ്തു
തി​രു​വ​ല്ല​യി​ല്‍ കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മായിഅമ്മയെ മരുമകള്‍ കു​ത്തി​ക്കൊ​ന്നു

തി​രു​വ​ല്ല: അമ്മായിഅമ്മയെ മ​രു​മ​ക​ള്‍ ക​ത്രി​ക കൊ​ണ്ട് കു​ത്തി​ക്കൊ​ന്നു. തി​രു​വ​ല്ല നി​ര​ണ​ത്താ​ണ് സം​ഭ​വം. കൊമ്ബന്‍ക്കേരി സ്വദേശി അന്നമ്മ(60)യാണ് മരിച്ചത്.

മ​രു​മ​ക​ള്‍ ലി​ന്‍​സി (24) ക​ത്രി​ക കൊ​ണ്ട് അന്നമ്മ​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ലി​ന്‍​സി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍​ക്ക് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.

രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. കുടുംബവഴക്കിനെ തുടര്‍ന്നാണ് ലിന്‍സി അന്നമ്മയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. തുടര്‍ന്ന് സംഭവ സ്ഥലത്ത് വച്ചു തന്നെ ഇവര്‍ മരണപ്പെടുകയായിരുന്നു.

നേരത്തെയും അന്നമ്മയും ലിന്‍സിയും തമ്മില്‍ വഴക്കുണ്ടായിരുന്നതായി അയല്‍ വാസികള്‍ പറയുന്നു. മൃതദേഹം കൊല്ലതെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

No stories found.
Anweshanam അന്വേഷണം
www.anweshanam.com