അമ്പത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; യു​പി​യി​ല്‍ എ​ന്‍​ജി​നീ​യ​ര്‍ അ​റ​സ്റ്റി​ല്‍

ചി​ത്ര​കൂ​ട് സ്വ​ദേ​ശി​യാ​യ രാം​ഭ​വാ​നെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്
അമ്പത് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; യു​പി​യി​ല്‍ എ​ന്‍​ജി​നീ​യ​ര്‍ അ​റ​സ്റ്റി​ല്‍

ലഖ്നൗ: അമ്പതോളം കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഉത്തര്‍പ്രദേശ് ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയര്‍ അറസ്റ്റില്‍. ചി​ത്ര​കൂ​ട് സ്വ​ദേ​ശി​യാ​യ രാം​ഭ​വാ​നെ​യാ​ണ് സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്.

അഞ്ചുമുതല്‍ 16 വയസ്സുവരെ പ്രായമുളള കുട്ടികളെയാണ് കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇയാള്‍ പീഡിപ്പിച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പീ​ഡ​ന​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും വി​റ്റ് പ​ണം സ​ന്പാ​ദി​ക്കു​ക​യും ചെ​യ്തു. ബാ​ന്ദ, ചി​ത്ര​കൂ​ട്, ഹ​മി​ര്‍​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് ഇ​യാ​ള്‍ പീ​ഡ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ബാ​ന്ദ ജി​ല്ല​യി​ല്‍​നി​ന്നാ​ണ് രാം​ഭ​വാ​നെ സി​ബി​ഐ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. കൂ​ട്ടു​പ്ര​തി​ക​ളു​ണ്ടെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​ന്‍ സി​ബി​ഐ അ​പേ​ക്ഷ ന​ല്‍​കും

ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എട്ട് മൊബൈല്‍ ഫോണുകളും എട്ടുലക്ഷത്തോളം രൂപയും സെക്‌സ്‌ടോയികളും ലാപ്‌ടോപ്പും മറ്റു ഡിജിറ്റല്‍ തെളിവുകളും കണ്ടെത്തി. കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളുടെ വലിയശേഖരമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.

കുട്ടികളെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കി പ്രലോഭിപ്പിച്ചാണ് ലൈംഗികചൂഷണത്തിന് ഇരയാക്കിയിരുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തി.

Related Stories

Anweshanam
www.anweshanam.com