കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി

മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു
കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി
K V N Rohit

കണ്ണൂര്‍: കണ്ണൂരില്‍ സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറമ്മല്‍ കിഴക്കും ഭാഗത്താണ് സഹോദരങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറമ്മല്‍ വീട്ടില്‍ സുകുമാരന്‍, രമേശന്‍ എന്നിവരാണ് മരിച്ചത്.

ഒരാള്‍ തൂങ്ങിമരിച്ച നിലയിലും ഒരാളെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. കുടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Related Stories

Anweshanam അന്വേഷണം
www.anweshanam.com