മാസ്ക് ധരിക്കാതെ മദ്യം വാങ്ങിക്കാൻ വന്നയാളെ പുറത്താക്കിയ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു

ഇന്നലെ വൈകിട്ട് മാസ്ക് ധരിക്കാതെ സെല്ഫ് സർവീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാർ പുറത്താക്കി.
മാസ്ക് ധരിക്കാതെ മദ്യം വാങ്ങിക്കാൻ വന്നയാളെ പുറത്താക്കിയ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു

കൊച്ചി :മാസ്ക് ധരിക്കാതെ മദ്യം വാങ്ങിക്കാൻ വന്നയാളെ പുറത്താക്കിയ ബീവറേജ് കോർപറേഷൻ ജീവനക്കാരന്റെ തല അടിച്ചു പൊട്ടിച്ചു .കൊച്ചി നെടുമ്പാശേരിയിലാണ് സംഭവം .സംഭവത്തിൽ ബീവറേജ് നെടുമ്പാശേരി ഷോപ്പിലെ ക്ലാർക്ക് സേവ്യർ തോമസിന് ഗുരുതരമായി പരിക്കേറ്റു .ഇയാളെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ഇന്നലെ വൈകിട്ട് മാസ്ക് ധരിക്കാതെ സെല്ഫ് സർവീസ് കൗണ്ടറിലെത്തിയ ആളെ ജീവനക്കാർ പുറത്താക്കി.തുടർന്ന് സേവ്യർ ചായ കുടിക്കാൻ പുറത്ത് പോയപ്പോൾ ഓട്ടോയിൽ കാത്തിരുന്നു തല അടിച്ചു പൊട്ടിക്കുക ആയിരുന്നു .ഇയാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി .

No stories found.
Anweshanam അന്വേഷണം
www.anweshanam.com