ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്നു

ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ആക്രമിച്ചത്
ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്നു

ല​ക്നോ: ഉത്തർപ്രദേശിൽ ബിജെപി പ്രവർത്തകനെ വെടിവച്ച് കൊന്നു. അ​സം​ഘ​ട്ടി​ലെ ഗോ​സാ​യ്ഗ​ഞ്ച് ബ​സാ​റി​ലാ​ണ് സം​ഭ​വം. ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നാ​യ ദി​ലീ​പ് ഗി​രി(42)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൈക്കിലെത്തിയ മൂന്നം​ഗ സംഘമാണ് ആക്രമിച്ചത്. വ്യാപാര സ്ഥാപനത്തിന് പുറത്തു നിൽക്കുകയായിരുന്ന ദിലീപ് ​ഗിരിക്ക് നേരെ അക്രമി സംഘം വെടിയുതിർത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികൾ ബൈക്കിൽ രക്ഷപ്പെട്ടു.

മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. പ്രതികളെക്കുറിച്ച്‌ ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും പോലീസ് പറയുന്നു.

Related Stories

Anweshanam അന്വേഷണം
www.anweshanam.com