നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ
Crime

നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമം; അച്ഛൻ അറസ്റ്റിൽ

അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്

By News Desk

Published on :

കൊച്ചി: അങ്കമാലിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അച്ഛന്‍ അറസ്റ്റില്‍. അങ്കമാലി സ്വദേശി ഷൈജു തോമസിനെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.

54 ദിവസം പ്രായമുള്ള പെൺകുട്ടിയെ ആണ് ഇയാള്‍ കൊലപ്പെടുത്താൻ ശ്രമിച്ചത്. ആന്തരിക രക്തസ്രാവം ഉണ്ടായ കുട്ടി വെന്റിലേറ്ററിലാണ്.

പുലർച്ചെ കരഞ്ഞ കുഞ്ഞിനെ ഇയാൾ വായുവിൽ ഉയർത്തി വീശിയെന്നാണ് വിവരം. ബോധം നഷ്ടമായപ്പോൾ കുഞ്ഞിനെ കട്ടിലിൽ എറിയുകയായിരുന്നു. ഗുരുതരമായ പരിക്കാണ് കുഞ്ഞിന് ഉണ്ടായിട്ടുള്ളത്.

തലക്കടിച്ചും കട്ടിലിലേക്ക് വലിച്ചെറിഞ്ഞുമാണ് ഷൈജു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് എന്നാണ് പൊലീസ് പറയുന്നത്.

Anweshanam
www.anweshanam.com