ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി

108 ആംബുലൻസ് ഡ്രൈവർ അറസ്റ്റിൽ.
ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി

പത്തനംതിട്ട: ആറന്മുളയിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ചെന്ന് പരാതി. 108 ആംബുലൻസ് ഡ്രൈവറാണ് പീഡിപ്പിച്ചത്. കായംകുളം കീരിക്കാട് സ്വദേശി നൗഫലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് നൗഫലെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ചികിത്സ കേന്ദ്രത്തിലേക്ക് കൊണ്ട് പോകും വഴിയാണ് ആക്രമണം ഉണ്ടായത്. ആംബുലൻസില്‍ രണ്ട് യുവതികളാണ് ഉണ്ടായിരുന്നത്. കോലഞ്ചേരിയില്‍ ഒരു യുവതിയെ ചികിത്സ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ച ശേഷം അടുത്ത ഇടത്തേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു പീഡനം. യുവതിയുടെ ആരോഗ്യ നിലയില്‍ ആശങ്കയില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് നൗഫലിനെ ജോലിയിൽ നിന്ന് നീക്കിയെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതായിരിക്കും. അത്യന്തം ഞെട്ടിപ്പിക്കുന്ന സംഭവമാണിതെന്ന് മന്ത്രി കെ കെ ശൈലജ പ്രതികരിച്ചു. കുറ്റവാളിക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താനുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

Anweshanam
www.anweshanam.com