അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

പ്രൊഫഷണൽ കുറ്റവാളി സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ഹൈദരാബാദ്: അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാനയിൽ വച്ചാണ് ക്രൂര സംഭവം അരങ്ങേറിയത് . അഭിഭാഷക ദമ്പതികളായ ഗട്ടു വാമൻ റാവുവും ഭാര്യ പി വി നാഗമാനിയുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

തെലങ്കാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തിരുന്ന അഭിഭാഷക ദമ്പതികളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ച തിരിഞ്ഞ് കോടതിയിൽ നിന്നും മടങ്ങവെ മന്താനി പെഡപ്പള്ളി നഗരങ്ങള്‍ക്ക് ഇടയിലുള്ള റോഡിൽ വെച്ചായിരുന്നു അക്രമണം.

ഇവര്‍ സഞ്ചരിച്ച കാര്‍ തടഞ്ഞ് നിര്‍ത്തി ഇരുവരെയും പിടിച്ചു പുറത്തിറക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മൊബൈലിൽ നിരവധിയാളുകള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്.

AD
No stories found.
Anweshanam അന്വേഷണം
www.anweshanam.com