ന​ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം
Crime

ന​ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ കേ​സ്: മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം

പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍, ഹാ​രി​സ്, ശ​ര​ത് എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്

By News Desk

Published on :

കൊ​ച്ചി: ന​ടി ഷം​ന കാ​സി​മി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ള്‍​ക്ക് ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. പ്ര​തി​ക​ളാ​യ അ​ബൂ​ബ​ക്ക​ര്‍, ഹാ​രി​സ്, ശ​ര​ത് എ​ന്നി​വ​ര്‍​ക്കാ​ണ് എ​റ​ണാ​കു​ളം മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഒ​രു ല​ക്ഷം രൂ​പ​യ്ക്കു​ള്ള ര​ണ്ട് ആ​ള്‍ ജാ​മ്യം, തി​ങ്ക​ളാ​ഴ്ച​ക​ളി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക​ണം, പാ​സ്‌​പോ​ര്‍​ട്ട് ഹാ​ജ​രാ​ക്ക​ണം എ​ന്നീ വ്യ​വ​സ്ഥ​ക​ളി​ലാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ന​ടി​യു​ടെ വീ​ട്ടി​ല്‍ വി​വാ​ഹാ​ലോ​ച​ന​യു​മാ​യി പോ​യ​താ​ണ് അ​ബൂ​ബ​ക്ക​റും കൈ​പ്പ​മം​ഗ​ലം സ്വ​ദേ​ശി ശ​ര​ത്തും. ഒ​ന്നാം പ്ര​തി​യു​ടെ സ​ഹോ​ദ​ര​നാ​ണ് ഹാ​രി​സ്.

അതേസമയം ഷംന കാസിമിന്‍റെ വീട്ടിൽ സിനിമ നിര്‍മ്മാതാവിന്‍റെ പേരിൽ എത്തിയ ആളും വ്യാജനെന്ന് പൊലീസ് സ്ഥിരീകരിച്ചു. കോട്ടയം സ്വദേശിയായ പന്തൽ പണിക്കാരൻ രാജുവാണ്, ജോണി എന്ന നിര്‍മ്മാതാവായി വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇ​തി​നി​ടെ, കേ​സി​ല്‍ പ്ര​തി​ക​ളു​പ​യോ​ഗി​ച്ച വ​ര​ന്‍റെ ചി​ത്രം പു​റ​ത്തു​വ​ന്നു. അ​ന്‍​വ​ര്‍ എ​ന്ന പേ​രി​ല്‍ ടി​ക്ടോ​ക് താ​രം യാ​സി​റി​ന്‍റെ ചി​ത്ര​മാ​ണ് ഷം​ന​യ്ക്കെ​തി​രെ ഉ​പ​യോ​ഗി​ച്ച​ത്. കാ​സ​ര്‍​കോ​ട് സ്വ​ദേ​ശി​യാ​യ യാ​സി​റി​നെ കൊ​ച്ചി​യി​ല്‍ വ​രു​ത്തി പൊ​ലീ​സ് മൊഴിയെടുത്തു. തട്ടിപ്പിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നാണ് യാസർ നൽകിയ മൊഴി.

Anweshanam
www.anweshanam.com