യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

ഇയാൾക്കെതിര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്
യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

തിരുവനന്തപുരം: ചാക്കയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് പിടികൂടിയതായി ഐ.ജി.പിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായി ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. വഞ്ചിയൂർ വാർഡിൽ മിത്രാനികേതൻ ആശുപത്രിയ്ക്ക് സമീപം വയൽനികത്തിയ പുരയിടത്തിൽ കുഞ്ഞുമോൻ എന്ന് വിളിക്കുന്ന പ്രവീൺകുമാർ (34)-നെയാണ് വഞ്ചിയൂർ പോലീസ് അറസ്റ്റ് ചെയ്ത്

കഴിഞ്ഞ 4-ആം തീയതിയാണ് സംഭവം നടന്നത്. രാത്രി 9 മണിയോടെ ചാക്ക താഴശ്ശേരി ലെയിനിൽ ബിജുകുമാറിനെ പ്രതി വെട്ടുകത്തി കൊണ്ട് തലയിലും കയ്യിലും മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. ബിജുകുമാറിന്റെ സുഹൃത്തിന്റെ വീട്ടിൽ പുറത്ത് നിന്നുളളവർ വന്നിരുന്ന് മദ്യപിക്കുന്നത് ചോദ്യം ചെയ്തിലുളള വിരോധമാണ് ആക്രമണത്തിന് കാരണം.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ വഞ്ചിയൂർ എസ്.എച്ച്.ഒ രഗീഷ്കുമാർ, എസ്.ഐ-മാരായ പ്രജീഷ്കുമാർ, മനോജ്, അനിൽകുമാർ, സി.പി.ഒമാരായ ജിജേഷ്, ശിവപ്രസാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിര പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

No stories found.
Anweshanam അന്വേഷണം
www.anweshanam.com