നവവരന്‍ മരിച്ചനിലയില്‍
Crime

നവവരന്‍ മരിച്ചനിലയില്‍

നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി സ്വദേശി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്.

By News Desk

Published on :

കോട്ടയം: നവ വരനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളൂര്‍ തോട്ടപ്പള്ളി സ്വദേശി മാലത്ത് റോബിന്‍ (23) ആണ് മരിച്ചത്. വൈകിട്ടു റോബിനെ കാണാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് അടുക്കളയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.

22 ദിവസം മുന്‍പായിരുന്നു റോബിന്റെയും പയ്യപ്പാടി സ്വദേശിനിയുടെയും വിവാഹം. ഇന്നലെ രാവിലെ ഭാര്യയെ പരീക്ഷ എഴുതാനായി റോബിന്‍ കോളജില്‍ കൊണ്ടാക്കിയിരുന്നു. പ്രേമ വിവാഹം ആയിരുന്നു റോബിന്റേത്. ആത്മഹത്യയില്‍ ദുരൂഹത ഉള്ളതായി കരുതുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

Anweshanam
www.anweshanam.com