ഉത്തര്‍പ്രദേശില്‍ എഴുപതുകാരി ബലാത്സംഗത്തിനിരയായി; 25 കാരൻ പിടിയില്‍
Crime

ഉത്തര്‍പ്രദേശില്‍ എഴുപതുകാരി ബലാത്സംഗത്തിനിരയായി; 25 കാരൻ പിടിയില്‍

വയോധികയുടെ വീടിന് സമീപത്ത് ജോലിയെടുക്കുന്നയാളാണ് യുവാവ്.

News Desk

News Desk

ബലിയ: ഉത്തര്‍പ്രദേശില്‍ എഴുപതുകാരി ബലാത്സംഗത്തിനിരയായി. ഉത്തര്‍പ്രദേശിലെ ബലിയയില്‍ ആണ് സംഭവം. കേസില്‍ 25കാരനായ പ്രതിയെ അറസ്റ്റ് ചെയ്‌തെന്ന് ഹല്‍ദി പൊലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ഒ സത്യേന്ദ്ര റായ് മാധ്യമങ്ങളോട് പറഞ്ഞു.

വയോധികയുടെ വീടിന് സമീപത്ത് ജോലിയെടുക്കുന്നയാളാണ് യുവാവ്. ബലാത്സംഗം ചെയ്തതിന് പുറമെ ഇയാള്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ശനിയാഴ്ച വൈകീട്ട് നാലോടെ വയോധികയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി മര്‍ദ്ദിക്കുകയും അധിക്ഷേപിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. വയോധികയുടെ ബന്ധുവിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Anweshanam
www.anweshanam.com