ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ

2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്
ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അറുപതുകാരൻ അറസ്റ്റിൽ

കണ്ണൂർ കൂത്തുപറമ്പിൽ ദത്തെടുത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറുപതുകാരൻ അറസ്റ്റിലായി. ക​ണ്ടം​കു​ന്ന് ച​മ്മ​നാ​പ്പ​റ​മ്ബി​ല്‍ സി.​ജി.​ശ​ശി​കു​മാ​റാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 2017 നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ദത്തെടുക്കലിന് മുന്നോടിയായുള്ള ഫോസ്റ്റർ കെയറിനിടയിലായിരുന്നു പീഡനം. പീഡന സമയത്ത് പെൺകുട്ടിക്ക് 15 വയസ് മാത്രം ആയിരുന്നതിനാൽ പോക്‌സോ നിയമപ്രകാരമാണ് കേസ്. പീഡനത്തെ തുടർന്ന് പെൺകുട്ടി അനാഥാലയത്തിലേക്ക് തിരിച്ചു പോയിരുന്നു.

കു​ട്ടി​യെ വീ​ണ്ടും ദ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ സഹോദരിയാണ് കൗൺസിലിങ്ങിലൂടെ പീഡന വിവരം പുറത്തു പറഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലാകുന്നത്.

Related Stories

Anweshanam അന്വേഷണം
www.anweshanam.com