യുവതിയെ മുന്‍ കാമുകന്‍ കുത്തിക്കൊന്നു
Crime

യുവതിയെ മുന്‍ കാമുകന്‍ കുത്തിക്കൊന്നു

ഗുജറാത്തില്‍ 30കാരിയായ ഭാവന ഗോസ്വാമിയെ മുന്‍കാമുകന്‍ പരസ്യമായി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 32കാരനായ സഞ്ജയ് പ്രവിന്‍ ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.

By News Desk

Published on :

രാജ്‌കോട്ട്: ഗുജറാത്തില്‍ 30കാരിയായ ഭാവന ഗോസ്വാമിയെ മുന്‍കാമുകന്‍ പരസ്യമായി കുത്തിക്കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 32കാരനായ സഞ്ജയ് പ്രവിന്‍ ഗോസ്വാമിയെ പോലീസ് അറസ്റ്റ് ചെയ്തു.10 തവണയാണ് പ്രതി യുവതിയുടെ ദേഹത്ത് കുത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഭാവനയോടുള്ള പകയാണ് സഞ്ജയ്‌യെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് ജുനാഘട്ടിലെ പച്ചക്കറി മാര്‍ക്കറ്റിലായിരുന്നു സംഭവം.

വിവാഹിതയായ ഭാവന 2012 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തില്‍ സഞ്ജയ്‌യുമായി അടുപ്പത്തിലായിരുന്നു. ഇതിന് പിന്നാലെ വിവാഹ മോചനം നേടിയ യുവതി മാതാപിതാക്കള്‍ക്കൊപ്പം ബഗാസ്രയിലെ വീട്ടില്‍ താമസം തുടങ്ങി. ഇതിനിടെ സഞ്ജയ്‌യുമായുള്ള ബന്ധം യുവതി അവസാനിപ്പിച്ചു. ഇതിനിടെ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട സോനു ഗോസ്വാമിയുമായി ഭാവന അടുപ്പത്തിലായി. തുടര്‍ന്ന് ഇരുവരും ജുനാഘട്ടില്‍ ഒന്നിച്ച് താമസം ആരംഭിച്ചു. എന്നാല്‍ ബന്ധം തുടരണമെന്നാവശ്യപ്പെട്ട് മുന്‍ കാമുകനായ സഞ്ജയ് ഭാവനയെ നിരന്തരം ശല്യപ്പെടുത്താറുണ്ടായിരുന്നതായി യുവതിയുടെ സഹോദരന്‍ പോലീസിനോട് പറഞ്ഞു.

Anweshanam
www.anweshanam.com