മൂന്ന് വനിതാ തടവുകാർ ജയില്‍ ചാടി; ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു
Crime

മൂന്ന് വനിതാ തടവുകാർ ജയില്‍ ചാടി; ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു

ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് പ്രതികള്‍ തടവുചാടിയത്.

By News Desk

Published on :

കൊച്ചി: എറണാകുളം ജില്ലയില്‍ കാക്കനാട് വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാർ ജയില്‍ ചാടി. മോഷണക്കേസ് പ്രതികളായ റസീന, ഷീബ, ഇന്ദു എന്നിവരാണ് ജയില്‍ ചാടിയത്. ഇവരെ ജീവനക്കാര്‍ പിടികൂടി തിരിച്ചെത്തിച്ചു.

കോട്ടയം,എറണാകുളം സ്വദേശികളാണ് പ്രതികള്‍. കാക്കനാട് ജയിലില്‍ കൊറോണ ഐസൊലേഷനില്‍ വാര്‍ഡില്‍ കഴിയുകയായിരുന്നു ഇവർ. ഭക്ഷണ അവശിഷ്ടം കളയുന്നതിനായി പുറത്തെത്തിച്ചപ്പോഴാണ് പ്രതികള്‍ തടവുചാടിയത്. എന്നാല്‍ ജീവനക്കാര്‍ തക്ക സമയത്ത് ഇടപെട്ടതോടെ മൂവരെയും പിടികൂടി തിരിച്ചെത്തിക്കാനായി.

Anweshanam
www.anweshanam.com